ഡൽഹിയിൽ ആഫ്രിക്കൻ പൗരനെ മർദിച്ചു കൊലപ്പെടുത്തി
ഡൽഹിയിൽ ആഫ്രിക്കൻ പൗരനെ മർദിച്ചു കൊലപ്പെടുത്തി
Saturday, May 21, 2016 2:29 AM IST
ന്യൂഡൽഹി: ഡൽഹിയിലെ കിഷൻഗഡിൽ ആഫ്രിക്കൻ പൗരനെ ഒരു സംഘമാളുകൾ മർദിച്ചു കൊലപ്പെടുത്തി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദ കോംഗോ പൗരനാണു മരിച്ചത്. ഇയാളും ഒരു സംഘമാളുകളും തമ്മിൽ തർക്കമുണ്ടായതായും ഇതിനുശേഷം ഇയാളെ മർദിച്ചു കൊലപ്പെടുത്തുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. <യൃ><യൃ>കല്ലും വടിയും ഉപയോഗിച്ചു ക്രൂരമായി ആക്രമിച്ചാണു കൊലപ്പെടുത്തിയതെന്നും ദൃക്സാക്ഷികൾ മൊഴി നൽകി. സംഭവത്തെക്കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു. കേസിൽ ഇതുവരെ ആരേയും പിടികൂടിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.