മോദിയുടെ സന്ദർശനം ഉഭയകക്ഷി ബന്ധങ്ങളിൽ വഴിത്തിരിവാകുമെന്ന് ഇറാൻ
Saturday, May 21, 2016 12:36 PM IST
ന്യൂഡൽഹി: ഇറാനുമായി വ്യാപാര കരാറുകളിൽ ഒപ്പുവയ്ക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ടെഹ്റാനിലെത്തും. ഇറാനിലെ ചബാഹർ തുറമുഖത്തിന്റെ വികസനത്തിനായി ഇന്ത്യ കരാർ ഒപ്പിടുന്നതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ ഖോലം–റെസ അൻസാരി അഭിപ്രായപ്പെട്ടു.

തുറമുഖ വികസനത്തിന് അഫ്ഗാനിസ്‌ഥാനും കരാറിൽ ഒപ്പുവയ്ക്കുന്നുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ ഇന്ത്യയുടെ പ്രമുഖ ഊർജ സ്രോതസായ ഇറാനിൽനിന്നു കൂടുതൽ എണ്ണ കയറ്റുമതി ചെയ്യാനാകും. 15 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇറാൻ സന്ദർശിക്കുന്നത്. ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനിയുടെ ക്ഷണപ്രകാരമാണ് ഉന്നതതല സംഘത്തോടൊപ്പം മോദി ഇന്ന് ഇറാനിലെത്തുന്നത്. ഇറാനുമേലുള്ള സാമ്പത്തിക ഉപരോധം എടുത്തുകളഞ്ഞതോടെ മോദിയുടെ സന്ദർശനത്തിനു പ്രാധാന്യം ഏറെയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.