രാജ്യം ഭരിക്കുന്നത് ആർഎസ്എസ് അല്ലെന്നു സിപിഎം
Saturday, May 21, 2016 1:38 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേരളത്തിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപി നേതാക്കളുടെ താക്കീതുകൾക്കു മറുപടി നൽകി സിപിഎം നേതൃത്വം രംഗത്തെത്തി. ഇന്ത്യ ഭരിക്കുന്നത് ആർഎസ്എസ് അല്ലെന്നും ഭരണഘടനയാണു ഭരിക്കുന്നതെന്നും ബിജെപി മനസിലാക്കണമെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് മറുപടി നൽകി.

കോടികൾ ഒഴുക്കിയിട്ടും കേരളത്തിൽ മുന്നേറ്റം നടത്താനാവാത്തതിന്റെ അസ്വസ്‌ഥതയിൽനിന്നാണു ബിജെപി അക്രമങ്ങൾ അഴിച്ചു വിടുന്നത്. കുമ്മനം രാജശേഖരനെ വിജയിപ്പിക്കാൻ കഴിയാത്തതിലെ വിഷമമാണു ബിജെപിയുടെ അസ്വസ്‌ഥതകൾക്കു പിന്നിലെന്നും വൃന്ദ കാരാട്ട് പറഞ്ഞു.


ബിജെപിയുടെ പ്രതിഷേധമാർച്ചിന്റെ പശ്ചാത്തലത്തിൽ സിപിഎം ആസ്‌ഥാനത്ത് പാർട്ടി പ്രവർത്തകരും നേതാക്കളും ഒത്തുകൂടി സുരക്ഷാ മുൻകരുതലെടുക്കും.

നേതാക്കളോട് ഇന്ന് പാർട്ടി ആസ്‌ഥാനത്തേയ്ക്കെത്താൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.