വാൻ കൊക്കയിലേക്കു മറിഞ്ഞ് 17 മരണം
Sunday, May 22, 2016 12:27 PM IST
ഇറ്റാനഗർ(അരുണാചൽപ്രദേശ്): രൂപ–കലക്ടാംഗ് റോഡിൽ വാൻ കൊക്കയിലേക്കു മറിഞ്ഞ് 17 പേർ മരിച്ചു. ഒരാൾക്കു ഗുരുതരമായി പരിക്കേറ്റു.

ഇന്നലെ അർഥരാത്രിയാണ് അപകടമുണ്ടായത്. ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വിദ്യുച്ഛക്‌തി മന്ത്രി ടി.എൻ. തോംഗ്ടോക് ആണ് അപകടവിവരം അറിയിച്ചത്. മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ സംസ്‌ഥാന സർക്കാർ സഹായധനം അനുവദിച്ചതായി മുഖ്യമന്ത്രി കലികോ പുൽ പറഞ്ഞു. ടെലിഫോൺ ബന്ധം തകരാറിലായതിനെത്തുടർന്ന് പോലീസിൽനിന്ന് കൂടുതൽ വിവരം ലഭ്യമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.