ഇന്ത്യൻ ഷട്ടിൽ ഇന്നു കുതിക്കും, പരീക്ഷണം 10 മിനിറ്റ്
ഇന്ത്യൻ ഷട്ടിൽ ഇന്നു കുതിക്കും,  പരീക്ഷണം 10 മിനിറ്റ്
Sunday, May 22, 2016 12:27 PM IST
ചെന്നൈ: അമേരിക്കൻ സ്പേസ് ഷട്ടിലിന്റെ ഇന്ത്യൻ പകർപ്പായ റീയുസബിൽ ലോഞ്ച് വെഹിക്കിൾ ഇന്ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽനിന്നു കുതിച്ചുയരും. രാവിലെ 9.30നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഏഴുമുതൽ 11 മണിക്കകം ഏതുസമയത്തും വിക്ഷേപണം നടക്കാം.

ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ചശേഷം തിരികെ ഭൂമിയിലെത്താൻ ശേഷിയുള്ളതാണ് പുതുതായി വികസിപ്പിച്ച ഷട്ടിൽ. ഒമ്പതു മീറ്റർ നീളമുള്ള റോക്കറ്റിന് 11 ടൺ ഭാരമുണ്ട്. യഥാർഥ ഷട്ടിലിനേക്കാൽ ചെറുതാണ് ഇപ്പോൾ പരീക്ഷണ പറക്കൽ നടത്തുന്നത്. 70 കിലോമീറ്റർ ഉയരത്തിൽ എത്തിയശേഷം ഷട്ടിൽ ഭൂമിയിലേക്കു തിരിച്ചുവരും.


പരീക്ഷണത്തിന് 10 മിനിറ്റാണ് ദൈർഘ്യം. സ്‌ഥിര ഉപയോഗത്തിനുള്ള യഥാർഥ ഷട്ടിൽ വികസിപ്പിക്കുന്നതിന് 10 മുതൽ 15വർഷംവരെ വേണ്ടി വരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.