സോനോവാൾ രാജിവച്ചു, സത്യപ്രതിജ്‌ഞ നാളെ
സോനോവാൾ രാജിവച്ചു,  സത്യപ്രതിജ്‌ഞ നാളെ
Sunday, May 22, 2016 12:27 PM IST
ഗോഹട്ടി: ആസാമിൽ ബിജെപി മന്ത്രിസഭയെ നയിക്കുന്നതിനു മുന്നോടിയായി സർബാനന്ദ സോനോവാൾ കേന്ദ്രമന്ത്രിസ്‌ഥാനം ഇന്നലെ രാജിവച്ചു. മുഖ്യമന്ത്രിയായി നാളെ സോനോവാൾ സത്യപ്രതിജ്‌ഞ ചെയ്യും. തെരഞ്ഞെടുപ്പിൽ വിജയം നേടിയ ബിജെപി സോനോവാളിനെയായിരുന്നു മുഖ്യമന്ത്രി സ്‌ഥാനാർഥിയായി ഉയർത്തിക്കാട്ടിയിരുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം സർക്കാർ രൂപികരണത്തിനായി ഗവർണർ എ.ബി. ആചാര്യയെ രാജ്ഭവനിൽ സന്ദർശിച്ചിരുന്നു. സോനോവാൾ ഡൽഹിയിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത്ഷായുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. സത്യപ്രതിജ്‌ഞാചടങ്ങിൽ ബിജെപി കേന്ദ്ര നേതാക്കളും കേന്ദ്ര മന്ത്രിമാരും പങ്കെടുക്കും.


ഇതേസമയം, ആസാമിൽ മന്ത്രിസഭ രൂപികരണത്തിന് ഗവർണർ പി.ബി. ആചാര്യ ബിജെപി സഖ്യത്തെ ക്ഷണിച്ചു. ബിജെപി, എജിപി, ബിപിഎഫ് സഖ്യം 126 അംഗങ്ങൾ ഉള്ള ആസാം നിയമസഭയിൽ 86സീറ്റിൽ വിജയം നേടിയിരുന്നു. സർബാനന്ദ സോനോവാളിനെയും സഖ്യകഷി നേതാക്കളെയുമാണു ഗവർണർ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ചത്. 24ന് ആസാമിൽ പുതിയ മന്ത്രിസഭ അധികാരമേൽക്കും. സത്യപ്രതിഞ്ജ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.