സിപിഎം ഓഫീസിനുനേരേയുള്ള ആക്രമണം കേന്ദ്രമന്ത്രിയുടെ ആഹ്വാനപ്രകാരം: യെച്ചൂരി
സിപിഎം ഓഫീസിനുനേരേയുള്ള ആക്രമണം കേന്ദ്രമന്ത്രിയുടെ ആഹ്വാനപ്രകാരം: യെച്ചൂരി
Sunday, May 22, 2016 12:36 PM IST
ന്യൂഡൽഹി: സിപിഎം കേന്ദ്ര സമിതി ഓഫീസിനുനേരേ ബിജെപി–സംഘപരിവാർ നടത്തിയ ആക്രമണം ഒരു കേന്ദ്രമന്ത്രിയുടെ ആഹ്വാനപ്രകാരമാണെന്നു പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയുടെ പ്രധാന നേതാക്കളാണ് ആക്രമണത്തിനു നേതൃത്വം നല്കിയതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോൾ മുതൽ കേരളത്തിന്റെ പല ഭാഗങ്ങളിൽ ആർഎസ്എസും ബിജെപിയും ആക്രമണങ്ങൾ അഴിച്ചുവിടുകയാണ്.

പിണറായി വിജയന്റെ വിജയാഹ്ലാദ പ്രകടനത്തിനു നേരേ സംഘപരിവാർ നടത്തിയ ബോംബാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. പാർട്ടിയുടെ എംഎൽഎ പോലും ആക്രമണത്തിനിരയായി. കേരളത്തിലെ ജനങ്ങളുടെ വിധിയെഴുത്ത് ആക്രമണങ്ങളിലൂടെ അട്ടിമറിക്കാനാണ് ബിജെപി സംഘപരിവാർ ശ്രമിക്കുന്നത്. കേരളത്തിലെ സ്‌ഥിതിഗതികൾ രാഷ്ട്രപതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും വ്യാജപ്രചാരണം നടത്തി തെറ്റിദ്ധരിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ വിലപ്പോവില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.