ചരിത്രം കുറിച്ച് ഐഎസ്ആർഒ; ആർഎൽവി വിക്ഷേപണം വിജയകരം
ചരിത്രം കുറിച്ച് ഐഎസ്ആർഒ; ആർഎൽവി വിക്ഷേപണം വിജയകരം
Sunday, May 22, 2016 8:34 PM IST
ചെന്നൈ: തദ്ദേശീയമായി നിർമിച്ച, പുനരുപയോഗിക്കാവുന്ന സ്പേസ് ഷട്ടിൽ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് അമേരിക്കൻ സ്പേസ് ഷട്ടിലിന്റെ ഇന്ത്യൻ പകർപ്പായ റീയൂസബിൾ ലോഞ്ച് വെഹിക്കിളിന്റെ(ആർഎൽവി) ഒന്നാമത്തെ പരീക്ഷണപ്പറക്കൽ നടത്തിയത്. വീണ്ടും ഉപയോഗിക്കാവുന്ന വിക്ഷേപണവാഹനങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണു റീയൂസബിൾ ലോഞ്ച് വെഹിക്കിൾ – ടെക്നോളജി ഡെമോൺസ്ട്രേഷൻ (ആർഎൽവി–ടിഡി) എന്ന പേരിൽ ഇസ്രോ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) പരീക്ഷണം നടത്തിയത്. <യൃ><യൃ>ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ചശേഷം തിരികെ ഭൂമിയിലെത്താൻ ശേഷിയുള്ളതാണു പുതുതായി വികസിപ്പിച്ച ഷട്ടിൽ. ഒമ്പതു മീറ്റർ നീളമുള്ള റോക്കറ്റിനു 11 ടൺ ഭാരമുണ്ട്. യഥാർഥ ഷട്ടിലിനേക്കാൾ ചെറുതാണ് ഇപ്പോൾ പരീക്ഷണ പറക്കൽ നടത്തിയത്. 70 കിലോമീറ്റർ ഉയരത്തിൽ എത്തിയശേഷം ഷട്ടിൽ ഭൂമിയിലേക്കു തിരിച്ചുവരും. പരീക്ഷണത്തിനു 10 മിനിറ്റാണു ദൈർഘ്യം. സ്‌ഥിര ഉപയോഗത്തിനുള്ള യഥാർഥ ഷട്ടിൽ വികസിപ്പിക്കുന്നതിനു 10 മുതൽ 15വർഷംവരെ വേണ്ടി വരും. സാങ്കേതികവിദ്യ പൂർണമായും സ്വദേശത്തു വികസിപ്പിക്കുന്നതു മൂലമാണ് ഈ കാലദൈർഘ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.