റോക്കിക്കും പിതാവിനും ജാമ്യം നിഷേധിച്ചു
Tuesday, May 24, 2016 12:09 PM IST
ഗയ(ബിഹാർ):തന്റെ വാഹന ത്തെ മറികടന്ന ആദിത്യ സച്ച്ദേവയെന്ന പന്ത്രണ്ടാംക്ലാസ് വിദ്യാർഥിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി റോക്കി യാദവിനും പ്രതിയെ സംരക്ഷിച്ചതിന് അറസ്റ്റിലായ പിതാവും ഗുണ്ടയുമായ ബിന്ദേശ്വരി പ്രസാദ് യാദവിനും അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചു. സസ്പെൻഡ് ചെയ്യപ്പെട്ട ജെഡിയു എംഎൽസിയും റോക്കിയുടെ അമ്മയുമായ മനോരമ ദേവിയും അവരുടെ ബോഡിഗാർഡ് രാജേഷ് കുമാറും അറസ്റ്റിലായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.