മാധ്യമപ്രവർത്തകന്റെ വധം: അഞ്ചുപേർ പിടിയിൽ
Wednesday, May 25, 2016 11:57 AM IST
പാറ്റ്ന: മാധ്യമപ്രവർത്തനായ രാജ്ദേവോ രഞ്ജന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ സിവാൻ ജില്ലയിൽനിന്നു പോലീസ് പിടികൂടി. രോഹിത് കുമാർ, വിജയ്കുമാർ ഗുപ്ത, രാജേഷ് കുമാർ, ഇഷു കുമാർ, സോനുകുമാർ ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്നു മൂന്നു മോട്ടോർസൈക്കിളും കൈത്തോക്കും പോലീസ് കസ്റ്റഡിയിലെടുത്തു. താനാണു വെടിവച്ചതെന്നു രോഹിത് കുമാർ മൊഴി നല്കിയിട്ടുണ്ട്. അറസ്റ്റിലായ ആർജെഡിയുടെ മുൻ എംപി മുഹമ്മദ് സലാഹുദീന്റെ വിശ്വസ്തൻ ലദാൻ മിയാനെ പിടികൂടിയാൽ മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്‌തമാകൂവെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ സുനിൽകുമാർ പറഞ്ഞു.


സിവാനിലെ പച്ചക്കറിച്ചന്തയിലൂടെ മോട്ടോർസൈക്കിളിൽ സഞ്ചരിക്കുമ്പോഴാണ് വെടിയേറ്റ് രാജ്ദോവോ മരിച്ചത്. മേയ് 13നായിരുന്നു സംഭവം. പ്രാദേശികദിനപത്രത്തിന്റെ ബ്യൂറോചീഫായിരുന്നു. രാജ്ദേവോയുടെ മരണം രാജ്യവ്യാപക പ്രതിഷേധത്തിനു വഴിവച്ചിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്നു ബിഹാർ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.