സത്യപ്രതിജ്‌ഞയ്ക്കു മുമ്പ് എംഎൽഎയ്ക്കു മരണം
സത്യപ്രതിജ്‌ഞയ്ക്കു മുമ്പ് എംഎൽഎയ്ക്കു മരണം
Wednesday, May 25, 2016 11:57 AM IST
മധുര: തിരുപ്പുറംകുണ്ഡ്രത്തിൽനിന്നു നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട എഡിഎംകെ നേതാവ് എസ്.എം. സീനിവേൽ (65) ഹൃദ്രോഗംമൂലം മരിച്ചു. 15–ാം നിയമസഭയിലേക്ക് ഇന്നലെ സത്യപ്രതിജ്‌ഞ ചെയ്യാനിരിക്കെയാണു മരണം. ഡിഎംകെ നേതാവ് എം. മണിമാരനെയാണ് 22,992 വോട്ടുകൾക്ക് സിറ്റിംഗ് എംഎൽഎകൂടിയായിരുന്ന സീനിവേൽ പരാജയപ്പെടുത്തിയത്.

ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നു മേയ് 18നു ബിബികുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബോധരഹിതനായതിനാൽ തെരഞ്ഞെടുപ്പിൽ വിജയിച്ച വിവരം സീനിവേൽ അറിഞ്ഞിരുന്നില്ല. ഭാര്യയും നാലുമക്കളുമുണ്ട്.


സീനിവേലിന്റെ നിര്യാണത്തിൽ എഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ ജയലളിത അനുശോചിച്ചു. പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു സീനിവേലെന്നു ജയലളിത പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.