സോമാലിയയിൽ 21 ഭീകരരെ കെനിയൻ സേന വധിച്ചു
Wednesday, May 25, 2016 11:57 AM IST
മൊഗാദിഷു: സോമാലിയയിലെ 21 അൽഷബാബ് ഭീകരരെ വധിച്ചെന്നു കെനിയൻ സൈന്യം അവകാശപ്പെട്ടു.ആഫ്രിക്കൻ യൂണിയന്റെ സമാധാനസേനയുടെ ഭാഗമായി സോമാലിയയിലേക്കു വിന്യസിച്ച കെനിയൻ ഭടന്മാരാണ് അൽഷബാബ് ഭീകരരുടെ കേന്ദ്രത്തിൽ ആക്രമണം നടത്തിയത്. അഞ്ചു സൈനികരെ കൊലപ്പെടുത്തിയെന്നും സൈനിക വാഹനം തീവച്ചു നശിപ്പിച്ചെന്നും അൽഷബാബിന്റെ വക്‌താവ് അവകാശപ്പെട്ടു.

2011മുതൽ സോമാലിയയിൽ നിരവധി പ്രദേശങ്ങളിൽ ഭരണം നടത്തിവന്ന അൽഷബാബ് ഭീകരരെ ആഫ്രിക്കൻ യൂണിയന്റെയും സോമാലിയയുടെയും സൈനികർ ചേർന്നാണു മൊഗാദിഷുവിൽ നിന്നു തുരത്തിയത്. ഇപ്പോഴും ഗ്രാമീണ മേഖലകളിൽ സ്വാധീനമുള്ള അൽഷബാബ് ഇടയ്ക്കിടെ മൊഗാദിഷുവിൽ ആക്രമണം നടത്താറുണ്ട്.


അതിർത്തി കടന്നു കെനിയയിലെത്തിയും ഭീകരർ ആക്രണം നടത്തിയ സംഭവങ്ങളുമുണ്ട്. 2015ൽ കെനിയയിലെ ഗാരിസാ യൂണിവേഴ്സിറ്റിയിൽ അൽഷബാബ് ഭീകരർ നടത്തിയ ആക്രമണത്തിൽ 148 വിദ്യാർഥികൾ കൊല്ലപ്പെടുകയു ണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.