ചൈനീസ് ഉന്നതതല സംഘത്തിനു നാസിക്കിൽ ഊഷ്മള സ്വീകരണം
Wednesday, May 25, 2016 11:57 AM IST
നാസിക്(മഹാരാഷ്ര്‌ട): ചൈനയിലെ യുവേയാംഗ് പ്രവിശ്യയിൽനിന്നെത്തിയ ഉന്നതതലസംഘത്തിന് നാസിക് മുനിസിപ്പൽ കോർപറേഷന്റെ ഊഷ്മള വരവേല്പ്. നാസികിനെ യുവേയാംഗിന്റെ സഹോദരനഗരമായി വികസിപ്പിക്കുന്നതു സംബന്ധിച്ച് കോർപറേഷൻ അധികൃതരും ചൈനീസ് സംഘവും ചർച്ചനടത്തി. രണ്ടു നഗരങ്ങളും അന്യോന്യം സാംസ്കാരിക സമ്പത്ത് പങ്കുവയ്ക്കുന്നതിനെക്കുറിച്ചും ധാരണയായി. നാസിക് ഇൻഡസ്ട്രീസ് ആൻഡ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ അംഗങ്ങളുമായും പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.