വാഹനാപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് 53.7 ലക്ഷം നഷ്‌ടപരിഹാരം
Wednesday, May 25, 2016 11:57 AM IST
താനെ: വാഹനാപകടത്തിൽ മരിച്ചയാളുടെ ഭാര്യക്ക് 53.70ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ വാഹനാപകട നഷ്‌ടപരിഹാര കോടതി നിർദേശിച്ചു. സന്തോഷ് താക്കറെ(41) രണ്ടുവർഷം മുമ്പാണു വാഹനാപകടത്തിൽ മരിച്ചത്. അദ്ദേഹത്തിന്റെ വിധവ സാക്ഷി(30)ക്കും രണ്ടു മക്കൾക്കുമായി പണം നൽകാനാണ് ജഡ്ജി കെ.ഡി. വദാനെ ഉത്തരവായത്. തുകയിൽ 15 ലക്ഷം വീതം രണ്ടു കുട്ടികളുടെയും അക്കൗണ്ടിൽ സ്‌ഥിരനിക്ഷേപമാക്കണം. 2014 ജൂൺ 20ന് ജോലിസ്‌ഥലത്തേക്ക് മോട്ടോർബൈക്കിൽ പോകുമ്പോൾ എതിരേവന്ന ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.