കാലവർഷം വൈകുമെന്നും ഇല്ലെന്നും
കാലവർഷം വൈകുമെന്നും ഇല്ലെന്നും
Wednesday, May 25, 2016 12:04 PM IST
ന്യൂഡൽഹി: പതിവിലും ഒരാഴ്ച കഴിഞ്ഞേ തെക്കു പടിഞ്ഞാറൻ കാലവർഷം എത്തൂ എന്ന് ഇന്ത്യൻ കലാവസ്‌ഥ വകുപ്പ്. എന്നാൽ, പതിവ് ദിവസമോ അതിനുമുമ്പോ എത്തുമെന്നു സ്വകാര്യ കാലാവസ്‌ഥ നിരീക്ഷണ സ്‌ഥാപനമായ സ്കൈമെറ്റ്.

ജൂൺ ഏഴിനു തൊട്ടടുത്താണു മൺസൂൺ തുടങ്ങുക എന്നാണു കാലാവസ്‌ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചത്. സ്കൈമെറ്റ് ആകട്ടെ മേയ് 28നും 30നുമിടയിൽ കേരളത്തിൽ മഴ എത്തുമെന്നു പറയുന്നു.

മൺസൂൺ ചൊവ്വാഴ്ച ശ്രീലങ്കയിൽ എത്തിയിട്ടുണ്ട്. പത്തു ദിവസം മുമ്പേ ആൻഡമാൻ ദ്വീപുകളിൽ എത്തിയിരുന്നു. ഇവിടങ്ങളിൽ പതിവിലും മുമ്പേ എത്തിയ മൺസൂണിനു റോനു ചുഴലിക്കൊടുങ്കാറ്റ് ചെറിയ തടസമായി.


ശ്രീലങ്കയിൽ എത്തിയാൽ ഒരാഴ്ചക്കകം കേരളത്തിൽ കാലവർഷം എത്തേണ്ടതാണ്. അതിനാണു റോനു തടസം സൃഷ്ടിച്ചത്. വൈകിയാലും ഇല്ലെങ്കിലും ഇക്കൊല്ലം രാജ്യത്തു സമൃദ്ധമായ കാലവർഷ മഴ ലഭിക്കുമെന്ന് ഐഎംഡിയും സ്കൈമെറ്റും പറയുന്നു. ശരാശരി കിട്ടുന്ന മഴയുടെ 106 ശതമാനം കിട്ടുമെന്നാണ് ഐഎംഡി പ്രവചനം. ശരാശരിക്കൊപ്പം മഴ കിട്ടും എന്ന് ആദ്യം പ്രവചിച്ച സ്കൈമെറ്റ് ഇപ്പോൾ 104 ശതമാനത്തിലധികമാണു പ്രവചിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും കാലവർഷ മഴ ഗണ്യമായി കുറവായി രുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.