അഹമ്മദാബാദിലും ബ്രെഡ് പരിശോധന
അഹമ്മദാബാദിലും ബ്രെഡ് പരിശോധന
Wednesday, May 25, 2016 12:04 PM IST
അഹമ്മദാബാദ്: മനുഷ്യരുടെ ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുക്കൾ കലർത്തിയിട്ടുണ്ടോയെന്നു പരിശോധിക്കുന്നതിന് അഹമ്മദാബാദ് കോർപറേഷൻ വിവിധ ബേക്കറികളിൽനിന്നു ബ്രെഡ് സാമ്പിളുകൾ ശേഖരിച്ചു.ശേഖരിച്ചവ രാസപരിശോധനയ്ക്ക് പരീക്ഷണശാലയിലേക്ക് അയച്ചു.

ശാസ്ത്ര,പരിസ്‌ഥിതി കേന്ദ്രം (സിഎസ്ഇ) പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിനെത്തുടർന്നാണ് അഹമ്മദാബാദും പരിശോധന കർശനമാക്കാൻ തീരുമാനിച്ചത്. ഡൽഹിയിൽ വിതരണംചെയ്യുന്ന 38 ബ്രാൻഡുകളിൽ 84 ശതമാനത്തിലും കാൻസർ ബാധിക്കാൻ കാരണമായ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടെന്നായിരുന്നു സിഎസ്ഇയുടെ കണ്ടെത്തൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.