മേക്ക് ഇൻ ഇന്ത്യയിലേക്ക് ചൈനീസ് നിക്ഷേപകർക്കു സ്വാഗതം: രാഷ്ട്രപതി പ്രണാബ് മുഖർജി
മേക്ക് ഇൻ ഇന്ത്യയിലേക്ക് ചൈനീസ് നിക്ഷേപകർക്കു സ്വാഗതം: രാഷ്ട്രപതി പ്രണാബ്  മുഖർജി
Wednesday, May 25, 2016 12:04 PM IST
ന്യൂഡൽഹി: ചൈനീസ് നിക്ഷേപകർക്കു രാജ്യം സൗഹൃദ അന്തരീക്ഷം ഒരുക്കുമെന്നു രാഷ്ട്രപതി പ്രണാബ് മുഖർജി. കേന്ദ്ര സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ നിക്ഷേപം നടത്താൻ ചൈനീസ് നിക്ഷേപകരെ ക്ഷണിക്കുന്നതായി ഗാങ്ഷുവിൽ ഇന്ത്യ–ചൈന ബിസിനസ് ഫോറത്തിൽ രാഷ്ട്രപതി പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ സഹകരണം തുല്യ അവസരങ്ങൾ സൃഷ്‌ടിക്കുമെന്നും വാണിജ്യസമൂഹങ്ങൾ തമ്മിൽ വിവര കൈമാറ്റം സാധ്യമാക്കണെന്നും രാഷ്ട്രപതി പറഞ്ഞു. സുസ്‌ഥിര വികസനം സാധ്യമാക്കുന്നതിനായി ഒരു നൂതന സാമ്പത്തിക സ്‌ഥിതി സൃഷ്‌ടിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ചൈനയുടെ സാമ്പത്തിക വിജയം ഇന്ത്യക്കു പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.


മരുന്നുകൾ, വിവരസാങ്കേതികവിദ്യ, ഐടിയുമായി ബന്ധപ്പെട്ട സേവനങ്ങൾ കാർഷിക ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് ചൈന മികച്ച വിപണിയാണെന്നും പരസ്പര സഹകരണത്തിലൂടെ ഇരു രാജ്യങ്ങൾക്കും നേട്ടമുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ചൈനയ്ക്കാണു വ്യാപാരത്തിൽ കൂടുതൽ നേട്ടമുള്ളതെങ്കിലും വ്യാപാരം വർധിപ്പിച്ചുകൊണ്ട് ഇന്ത്യക്കും ഒപ്പമെത്താനാവുമെന്ന് രാഷ്ര്‌ടപതി പ്രത്യാശ പ്രകടിപ്പിച്ചു.

ചൈനയുമായുള്ള വ്യാപാര കമ്മി 2015–16 ഏപ്രിൽ,ജനുവരി കാലയളവിൽ 4470 കോടി ഡോളറാണ്.
ഇന്ത്യയിൽനിന്ന് 756 കോടിഡോളറിന്റെ കയറ്റുമതി നടന്നപ്പോൾ ഇറക്കുമതി 5226 കോടി ഡോളറിന്റേതായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.