ഡീസൽ വാഹനങ്ങളുടെ നിരോധനം: ഹരിത ട്രൈബ്യൂണൽ വിധിക്കെതിരെ കേരളം സുപ്രീം കോടതിയിലേക്ക്
ഡീസൽ വാഹനങ്ങളുടെ നിരോധനം: ഹരിത ട്രൈബ്യൂണൽ വിധിക്കെതിരെ കേരളം സുപ്രീം കോടതിയിലേക്ക്
Wednesday, May 25, 2016 10:58 PM IST
തിരുവനന്തപുരം: ട്രാൻസ്പോർട്ട് കമ്മീഷണർ ടോമിൻ ജെ. തച്ചങ്കരി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. രണ്ടായിരം സിസിക്ക് മുകളിലുള്ള 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിക്കണമെന്ന ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ സുപ്രീം കോടിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനാണ് തച്ചങ്കരി പിണറായിയെ കണ്ടത്.<യൃ><യൃ> ഇന്നു രാവിലെ സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് തച്ചങ്കരി ചർച്ച നടത്തിയത്. മുഖ്യമന്ത്രിയെ കണ്ട ശേഷം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനേയും ട്രാൻസ്പോർട്ട് കമ്മീഷണർ കണ്ടു. ഇക്കാര്യത്തിലുള്ള അശങ്ക എങ്ങനെ പരിഹരിക്കണമെന്ന ചർച്ച സർക്കാർ ആരംഭിച്ചിട്ടുണ്ട്. സുപ്രീം കോടതിയിൽ അപ്പീൽ പോകുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ ഉത്തരവ് വന്നയുടൻ തന്നെ പറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നത്തെ നീക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.