ഡൽഹിയിൽ മനോരോഗിയായ 13കാരിയെ പീഡിപ്പിച്ചശേഷം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു
ഡൽഹിയിൽ മനോരോഗിയായ 13കാരിയെ പീഡിപ്പിച്ചശേഷം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു
Wednesday, May 25, 2016 11:00 PM IST
ന്യൂഡൽഹി: ഡൽഹിയിൽ മനോരോഗിയായ 13കാരിയെ ക്രൂരമായി പീഡിപ്പിച്ചശേഷം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. തെക്ക് കിഴക്കൻ ഡൽഹിയിലെ പുൽ പ്രഹ്ലദ്പുരിലാണ് ദാരുണ സംഭവം അരങ്ങേറിയത്. പെൺകുട്ടിയുടെ അയൽക്കാരനായ കൗമാരക്കാരനാണ് പീഡിപ്പിച്ചത്. <യൃ><യൃ>പെൺകുട്ടിയുടെ കുടുംബക്കാരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സന്ദർശിച്ചു. കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തുമെന്നും ഡൽഹിയിലെ ക്രമസമാധാനം തകരാറിലായെന്നതു ശ്രദ്ധയിൽ പെടുത്തുമെന്നും കേജരിവാൾ പറഞ്ഞു. <യൃ><യൃ>അതേസമയം, പീഡനത്തെക്കുറിച്ച് തങ്ങളെ അറിയിച്ചില്ലെന്ന കാരണത്തിൽ ഡൽഹി വനിതാ കമ്മീഷൻ പുൽ പ്രഹ്ലദ്പുർ പോലീസ് സ്റ്റേഷനിലേക്ക് നോട്ടീസ് അയച്ചു. പെൺകുട്ടി എയിംസിൽ ചികിത്സയിലാണ്. <യൃ>
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.