കച്ചത്തീവിൽ ശ്രീലങ്ക പുതിയ പള്ളി പണിയും
Thursday, May 26, 2016 12:26 PM IST
ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിലെ കച്ചത്തീവിൽ നിലവിലുള്ള സെന്റ് ആന്റണീസ് ദേവാലയം നിലനിർത്തിക്കൊണ്ടു സമീപത്തു പുതിയ പള്ളിയാണു ശ്രീലങ്ക നിർമിക്കുന്നതെന്ന് വിദേശകാര്യ വക്‌താവ് വികാസ് സ്വരൂപ് അറിയിച്ചു. പഴയപള്ളി പൊളിച്ചുകളയുമെന്ന ആശങ്ക അസ്‌ഥാനത്താണ്. ജാഫ്ന ബിഷപ്പിന്റെ അഭ്യർഥന പ്രകാര മാണ് കച്ചത്തീവിൽ ശ്രീലങ്കൻ നാവികസേന പുതിയ പള്ളി നിർമിച്ചു നൽകുന്നത്. കച്ചത്തീവിലെ തിരുനാളിൽ തമിഴ്നാട്ടിൽനിന്നുള്ള തീർഥാടകരും പങ്കെടുക്കാറുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.