നീറ്റ് രണ്ടാംഘട്ട പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് രണ്ടാംഘട്ട പരീക്ഷയ്ക്ക്  ഇപ്പോൾ അപേക്ഷിക്കാം
Thursday, May 26, 2016 12:26 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനുള്ള ഏകീകൃത പ്രവേശന പരീക്ഷയുടെ (നീറ്റ്) രണ്ടാംഘട്ടത്തിലേക്കു ഇപ്പോൾ അപേക്ഷിക്കാം. സിബിഎസ്ഇയുടെ എഐപിഎംറ്റി വെബ്സൈറ്റിൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. പരീക്ഷയുടെ സിലബസും യോഗ്യത മാനദണ്ഡങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ജൂലൈ രണ്ടിനാണ് രണ്ടാംഘ ട്ട പരീക്ഷ നടക്കുക.

രാജ്യത്തെ മെഡിക്കൽ, ഡെന്റൽ പ്രവേശനം പൂർണമായി നീറ്റ് പരീക്ഷയുടെ പരിധിയിലാക്കിയെങ്കിലും സംസ്‌ഥാനങ്ങൾ നടത്തിയ പ്രവേശന പരീക്ഷകൾക്കും സാധുത നൽകി കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറത്തിറക്കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ 15 ശതമാനം കേന്ദ്ര ക്വോട്ടയിലേക്കുള്ളതും സ്വകാര്യ, മാനേജ്മെന്റ്, എൻആർഐ ക്വോട്ടകളിലേക്കുമുള്ള പ്രവേശനമാണു നീറ്റ് മുഖേനെ നടത്തുക. സർക്കാർ കോളജുകളിലേക്കും സ്വകാര്യ കോളജുകളിലെ സർക്കാർ ക്വോട്ടകളിലേക്കും പ്രവേശനം നടത്തുന്നതെങ്ങനെയെന്നു സംസ്‌ഥാന സർക്കാർ തീരുമാനമെടുക്കുമെന്നും സിബിഎസ്ഇ വ്യക്‌തമാക്കി. മേയ് ഒന്നിനു നടത്തിയ നീറ്റ് ഒന്നാംഘട്ട പരീക്ഷയിൽ പങ്കെടുത്തവർക്കും രണ്ടാംഘട്ട പരീക്ഷയിൽ പങ്കെടുക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. ഇവരുടെ രണ്ടാംഘട്ട പരീക്ഷയുടെ മാർക്കാവും റാങ്ക് പട്ടിക തയാറാക്കുന്നതിനായി പരിഗണിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.