നീറ്റ് ഓർഡിനൻസിന് എതിരേ ഹർജി
Thursday, May 26, 2016 12:26 PM IST
ന്യൂഡൽഹി: മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിന് ഏകീകൃത പ്രവേശന (നീറ്റ്) പരീക്ഷ മാത്രം മാനദണ്ഡമാക്കിയ സുപ്രീം കോടതി ഉത്തരവ് മറികടക്കാൻ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസിനെതിരേ സുപ്രീം കോടതിയിൽ ഹർജി. സാമൂഹ്യ പ്രവർത്തകനായ ആനന്ദ് റായിയും മെഡിക്കൽ വിദ്യാർഥിയായ സഞ്ജീവ് സക്സേനയുമാണ് കോടതിയെ സമീപിച്ചത്.

നീറ്റ് പരീക്ഷയ്ക്കൊപ്പം സംസ്‌ഥാനങ്ങളുടെ പ്രവേശന പരീക്ഷയ്ക്കും ഈ വർഷത്തേക്കു സാധുത നൽകുന്നതിനായാണ് കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചത്. ഇതിനിടെ ഓർഡിനൻസിന് അനകൂലമായി ഒരു കൂട്ടം വിദ്യാർഥികളും കോടതിയിൽ തടസ ഹർജി നൽകിയിട്ടുണ്ട്. തങ്ങളുടെ വാദം കേൾക്കാതെ ഇക്കാര്യത്തിൽ ഉത്തരവിടരുതെന്നാണ് തടസ ഹർജിയിലെ ആവശ്യം. ഓർഡിനൻസിനെതിരേ കോടതിയെ സമീപിക്കുമെന്ന് കേസിലെ പ്രധാന ഹർജിക്കാരായ സങ്കല്പ് ചാരിറ്റബിൾ ട്രസ്റ്റ് നേരത്തെ അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.