ബംഗാളിൽ 42 അംഗ മന്ത്രിസഭ; സത്യപ്രതിജ്‌ഞ ഇന്ന്
ബംഗാളിൽ 42 അംഗ മന്ത്രിസഭ;  സത്യപ്രതിജ്‌ഞ ഇന്ന്
Thursday, May 26, 2016 12:26 PM IST
കൊൽക്കത്ത: ബംഗാളിൽ മുഖ്യമന്ത്രിയായി മമതാ ബാനർജി ഇന്ന് അധികാരമേൽക്കും. സത്യപ്രതിജ്‌ഞാ ചടങ്ങിനുള്ള അവസാന ഒരുക്കങ്ങളിലാണു കോൽക്കത്ത. തുടർഭരണം കിട്ടിയ മമതാ ബാനർജി ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് സത്യപ്രതിജ്‌ഞ ചെയ്യും.

ഭൂട്ടാൻ പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്ലി, ബബൂൽ സുപ്രിയോ, ബംഗ്ലാദേശ് വ്യവസായമന്ത്രി, ബിഹാർ, യുപി, ഡൽഹി മുഖ്യമന്ത്രിമാർ, മുൻ കാഷ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇന്ന് മമതയോടൊപ്പം 41 മന്ത്രിമാരും സത്യപ്രതിജ്‌ഞചെയ്യും. മുൻ ക്രിക്കറ്റ് താരം ലക്ഷ്മി രത്തൻ ശുക്ലയും കോൽക്കത്ത മേയർ ശോഭൻ ചാറ്റർജിയും ഉൾപ്പെടെ ഏതാനും പുതുമുഖങ്ങളേ മന്ത്രിസഭയിലുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.