ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 65 ആക്കും: മോദി
Thursday, May 26, 2016 12:26 PM IST
സഹാറൻപുർ: രാജ്യത്തെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 65 ആയി ഉയർത്തുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി സർക്കാരിന്റെ രണ്ടാം പിറന്നാളിനോടനുബന്ധിച്ചു സംഘടിപ്പിച്ച റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഡോക്ടർമാരുടെ കുറവുള്ളതിനാലും വിവിധ സംസ്‌ഥാനങ്ങളിൽ വ്യത്യസ്ത വിരമിക്കൽ പ്രായം ഉള്ളതിനാലുമാണു തീരുമാനമെന്നും ഒരാഴ്ചയ്ക്കുള്ളിൽ ഔദ്യോഗിക വിജ്‌ഞാപനം പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.