വെയ്റ്റിംഗ് ലിസ്റ്റിലുള്ള രാജധാനി യാത്രക്കാർക്ക് ഇനി വിമാനത്തിൽ യാത്ര ചെയ്യാം
Thursday, May 26, 2016 12:26 PM IST
ന്യൂഡൽഹി: രാജധാനി ട്രെയിനുകളിൽ വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാർ ആശങ്കപ്പെടേണ്ട, നിങ്ങൾക്ക് ഇനിമുതൽ എയർ ഇന്ത്യയിൽ യാത്ര ചെയ്യാം. രാജധാനി എക്സ്പ്രസിലെ വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റ് വിമാന ടിക്കറ്റാക്കി മാറ്റാനുള്ള സൗകര്യം ഒരാഴ്ചയ്ക്കുള്ളിൽ നടപ്പിലാക്കുമെന്ന് എയർ ഇന്ത്യ ചെയർമാൻ അശ്വനി ലോഹനി അറിയിച്ചു.

ട്രെയിൻ ടിക്കറ്റ് വിമാന ടിക്കറ്റാക്കി മാറ്റാനുള്ള പദ്ധതിക്കാണ് ഐആർസിടിസിയും എയർ ഇന്ത്യയും തമ്മിൽ ധാരണയായിരിക്കുന്നത്. ആദ്യഘട്ടത്തിൽ രാജധാനി ട്രെയിനുകളിൽ നടപ്പിലാക്കും. പുതിയ ഉടമ്പടി പ്രകാരം രാജധാനി ട്രെയിൻ ടിക്കറ്റ് കൺഫേം ആകാത്തവർക്ക് 24 മണിക്കൂറിനുള്ളിൽ എയർ ഇന്ത്യയിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം. എയർ ഇന്ത്യയുടെ വിമാന സർവീസുള്ള റൂട്ടുകളിലാവും പദ്ധതി നടപ്പിലാക്കുക. വിമാന ടിക്കറ്റാക്കി മാറ്റുന്നതിനു എസി ഫസ്റ്റ്ക്ലാസ് യാത്രക്കാർക്ക് അധിക ചാർജൊന്നും നൽകേണ്ട കാര്യമില്ല. എന്നാൽ, സെക്കൻഡ്, തേഡ് എസി ക്ലാസ് യാത്രക്കാർ അധികമായി 2000 രൂപ നൽകേണ്ടി വരുമെന്ന് അശ്വനി ലോഹനി വിശദമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.