ദേശീയഗാനത്തിനിടെ ഫോൺവിളി; ഫറൂഖ് അബ്ദുള്ള വിവാദത്തിൽ
Friday, May 27, 2016 12:18 PM IST
കോൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി സത്യപ്രതിജ്‌ഞ ചെയ്യുന്ന ചടങ്ങിൽ ദേശീയ ഗാനാലാപനത്തിനിടെ നാഷണൽ കോൺഫറൻസ് നേതാവും കാഷ്മീർ മുൻമുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചതു വിവാദത്തിൽ.

ദേശീയ ഗാനാലാപന സമയത്ത് മറ്റെല്ലാവരും ആദരപൂർവം അറ്റൻഷനായി നിന്നപ്പോൾ, ഫറൂഖ് അബ്ദുള്ള മാത്രം മൊബൈൽ ഫോൺ ഉപയോഗിക്കുന്നതാണ് ടെലിവിഷൻ കാമറയിൽ പതിഞ്ഞത്. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവർ സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.