നാലു ഭീകരരെ വധിച്ച ജവാൻ വെടിയേറ്റു മരിച്ചു
Friday, May 27, 2016 12:22 PM IST
ശ്രീനഗർ: അത്യാധുനിക ആയുധങ്ങളുമായി ആക്രമിച്ച നാലു ഭീകരരെ കടുത്ത പോരാട്ടത്തിൽ വധിച്ച ശേഷം ഹവിൽദാർ ഹംഗപ്പൻ ദാദ(36) മരണത്തിനു കീഴടങ്ങി. സമുദ്രനിരപ്പിൽനിന്നു 13000 അടി ഉയരത്തിൽ പാക്ക് അധിനിവേശ കാഷ്മീരിലെ ഷംസാബരിയിലൂടെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെയാണു ഹംഗപ്പൻ മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്.

പോരാട്ടത്തിനിടെ ദാദയ്ക്കു വെടിയേൽക്കുകയായിരുന്നു. അതിർത്തി മേഖലയിൽ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചു സൂചന ലഭിച്ചതിനെ തുടർന്ന് സൈന്യം ഇന്നലെ ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ വർഷമാണ് ഈ പ്രദേശത്ത് ഹംഗപ്പൻ ഉൾപ്പെടുന്ന സേന കാവൽ ശക്‌തമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.