രാമക്ഷേത്രം ഉടനെന്ന് സുബ്രഹ്മണ്യൻ സ്വാമി
രാമക്ഷേത്രം ഉടനെന്ന് സുബ്രഹ്മണ്യൻ സ്വാമി
Friday, May 27, 2016 10:59 PM IST
ന്യൂഡൽഹി: ഈ വർഷം അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ ശ്രമിക്കുമെന്ന് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെയും ജയിലിലാക്കാനുള്ള പരിശ്രമവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതീയ കിസാൻ അഭിയാൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു സ്വാമി. അഴിമതിക്കെതിരേ താൻ തടത്തുന്ന പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. <യൃ><യൃ> അതേസമയം, കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിക്കുമ്പോൾ സുബ്രഹ്മണ്യൻ സ്വാമിയെയും പരിഗണിച്ചേക്കുമെന്ന് സൂചന. മൂന്നാം വർഷത്തിലേക്ക് കടന്ന നരേന്ദ്ര മോദി സർക്കാർ മന്ത്രിസഭയിൽ അഴിച്ചുപണി ഉണ്ടാകുമെന്ന് സൂചനയുണ്ട്. സുബ്രഹ്മണ്യൻ സ്വാമിക്കൊപ്പം രാം മാധവും കാബിനറ്റിൽ ഉൾപ്പെട്ടേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.