ഹവിൽദാർ ദാദയ്ക്കു പൂർണ സൈനിക ബഹുമതികളോടെ വിട
Saturday, May 28, 2016 11:29 AM IST
ശ്രീനഗർ: ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികൻ ഹവിൽദാർ ഹങ്ങ്പൻ ദാദയ്ക്ക് പൂർണ സൈനിക ബഹുമതികളോടെ വിട.

കുപ്വാര ജില്ലയിലെ നൗഗം സെക്ടറിൽ കഴിഞ്ഞ ദിവസം നടന്ന സൈനിക നീക്കത്തിനിടെയാണ് ജവാൻ കൊല്ലപ്പെട്ടത്.

നാലു ഭീകരരെയും സൈന്യം വധിച്ചിരുന്നു. സേവനരംഗത്ത് മറ്റുള്ളവർക്ക് പ്രചോദനപരമായ മാതൃകയാണ് ദാദയെന്ന് ലഫ്റ്റ്ന്റ് ജനറൽ സതീഷ് ദുവാ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.