തമിഴ്നാട്ടിലെ രണ്ടു മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് വിജ്‌ഞാപനം റദ്ദാക്കി
Saturday, May 28, 2016 11:29 AM IST
ചെന്നൈ: തമിഴ്നാട്ടിലെ രണ്ടു നിയമസഭാ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പിനായി വീണ്ടും വിജ്‌ഞാപനം പുറപ്പെടുവിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു.

കഴിഞ്ഞ 18ന് തെരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്ന അരുവാകുറിച്ചി, തഞ്ചാവൂർ മണ്ഡലങ്ങളിലേക്കാണു വീണ്ടും വിജ്‌ഞാപനം പുറപ്പെടുവിക്കുക. പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ രാഷ്ട്രീയ ശ്രമിച്ചുവെന്നു കണ്ടെത്തിയതിനെത്തുടർന്ന് രണ്ടു മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.


ഭരണഘടനയിലെ 324–ാം വകുപ്പും ജനപ്രാതിനിധ്യനിയമത്തിലെ ചട്ടങ്ങളും അനസരിച്ചാണ് വിജ്‌ഞാപനം റദ്ദാക്കാൻ തീരുമാനിച്ചതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷർ ഡോ. നസിം സയിദിയും അംഗങ്ങളായ ഒ.പി, റാവത്തും എ.കെ. ജ്യോതിയും പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

രാജ്യത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം. രണ്ടു മണ്ഡലങ്ങളിലും ഇനി തെരഞ്ഞെടുപ്പ് നടത്തുന്ന തീയതി പിന്നീടു പ്രസിദ്ധീകരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.