കോൺഗ്രസ് രാജ്യസഭാ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു
Saturday, May 28, 2016 11:58 AM IST
ന്യൂഡൽഹി: ജൂൺ 11ന് രാജ്യസഭയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു. മുൻ കേന്ദ്രമന്ത്രിമാരായ പി. ചിദംബരം, ഓസ്കർ ഫെർണാണ്ടസ്, കപിൽ സിബൽ, ജയ്റാം രമേശ്, അംബികാ സോണി തുടങ്ങിയവർ കോൺഗ്രസ് സ്‌ഥാനാർഥി പട്ടികയിലുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽഗാന്ധിയുമാണു പേരുകൾ പ്രഖ്യാപിച്ചത്.

കപിൽ സിബൽ യുപിയിൽനിന്നും അംബികാ സോണി പഞ്ചാബിൽനിന്നും പി. ചിദംബരം മഹാരാഷ്ട്രയിൽനിന്നുമാണു മത്സരിക്കുക. ഓസ്കാർ ഫെർണാണ്ടസും ജയ്റാം രമേശും കർണാടകയിൽനിന്നാണു മത്സരിക്കുന്നത്. പ്രദീപ് തംമ്ത ജാർഖണ്ഡിൽനിന്നും വിവേക് തൻഖ മധ്യപ്രദേശിൽനിന്നും ഛന്യ വർമ ഛത്തീസ്ഗഡിൽനിന്നും മത്സരിക്കും.


ബിഎസ്പിയിൽനിന്ന് പാർട്ടി ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര, അശോക് സിദ്ധാർഥ എന്നിവർ രാജ്യസഭയിലേക്കു മത്സരിക്കു ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.