കള്ളനോട്ടുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു
Sunday, May 29, 2016 11:48 AM IST
അഹമ്മദാബാദ്: കള്ളനോട്ടുകളുമായി രണ്ട് പേർ പിടിയിൽ. രഹസ്യവിവരത്തെത്തുടർന്നു പോലീസ് നടത്തിയ പരിശോധനയിലാണ് 100 രൂപയുടെ 413 കള്ളനോട്ടുകളുമായി പ്രകാശ് കുഞ്ചാദിയ, രാകേഷ് ഠാക്കൂർ എന്നിവർ അറസ്റ്റിലായത്. സർദാർ നഗർ മേഖലയിൽ കള്ളനോട്ട് വിതരണംചെയ്യാൻ ചിലർ ശ്രമിക്കുന്നതായാണു പോലീസിനു വിവരം ലഭിച്ചത്.

കടകളിൽ രാത്രിയെത്തി സാധനങ്ങൾ വാങ്ങി വിലയായി കള്ളനോട്ട് നൽകുകയെന്നതായിരുന്നു തന്ത്രം. വാഹനപരിശോധനയ്ക്കിടെയാണു കാറിൽ 41300 രൂപയുടെ കള്ളനോട്ടുമായി പ്രതികളെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.