എ.ക്യു. ഖാന്റെ ഭീഷണി തരംതാണതെന്ന് ഇന്ത്യ
Sunday, May 29, 2016 11:48 AM IST
ന്യൂഡൽഹി: പാക്കിസ്‌ഥാൻ ആണ്വായുധം പ്രയോഗിച്ചാൽ മിനിറ്റുകൾക്കുള്ളിൽ ന്യൂഡൽഹി ഭസ്മമാകുമെന്ന ഡോ. എ.ക്യു. ഖാന്റെ തരംതാണ പ്രസ്താവനയോടു പ്രതികരിക്കാനില്ലെന്ന് ഇന്ത്യ. പാക്കിസ്‌ഥാനെന്ന രാജ്യത്തെ ഇല്ലാതാക്കാനുള്ള ആണവശേഷി ഇന്ത്യക്കുണ്ട്.

എന്നാൽ, ഇന്ത്യ ആണ്വായുധം പ്രയോഗിക്കില്ല. പ്രതിരോധതന്ത്രത്തിന്റെ ഭാഗമായി മാത്രമേ ആണവശക്‌തിയെ പ്രയോജനപ്പെടുത്തുകയുള്ളൂവെന്നും പാക്കിസ്‌ഥാൻ അണുശക്‌തിപരീക്ഷണത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന ഖാന്റെ അപക്വമായ ഇത്തരം പ്രസ്താവനകൾ ഇന്ത്യയിൽ വിലപ്പോവില്ലെന്നും മുൻ കരസേനാ മേധാവി എൻ.സി. വിജ് പറഞ്ഞു.


1998 ൽ പാക്കിസ്‌ഥാൻ നടത്തിയ ആദ്യ ആണവപരീക്ഷണത്തിന്റെ വാർഷികചടങ്ങിലാണ് ആണവപദ്ധതിയുടെ തലവനായ ഖാൻ പ്രകോപനപരമായ പ്രസ്താവന നടത്തിയത്. ഇന്ത്യയുടെ തലസ്‌ഥാനം ലക്ഷ്യമാക്കി റാവൽപി ണ്ടിയിൽനിന്ന് ആണ്വായുധം തൊടുത്താൽ അഞ്ചുമിനിറ്റിനുള്ളിൽ ഡൽഹി നാമാവശേഷമാകുമെന്നായിരുന്നു ഖാൻ പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.