പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെന്നിനു പുരസ്കാരം
പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെന്നിനു പുരസ്കാരം
Sunday, May 29, 2016 11:48 AM IST
വാരാണസി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന് നാരി ജാഗരൺ സമ്മാൻ–2016. നാരി ജാഗരൺ മാസികയുടെ ആഭിമുഖ്യത്തിലാണു പുരസ്കാരം നൽകിയത്. 96 വയസുള്ള ഹീരാബെന്നിന് വാർധക്യസഹജമായ അസുഖംമൂലം അവാർഡ് ദാനചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിനാൽ മോദിയുടെ മൂത്ത സഹോദരൻ സോമാഭായിയാണ് സമ്മാനം ഏറ്റുവാങ്ങിയത്. മാസികയുടെ എഡിറ്റർമാരായ മീന ചൗബേ, അശോക് ചൗരസ്യ എന്നിവരാണ് പുരസ്കാരം നൽകിയത്.


ഈ രാജ്യത്തെ എല്ലാ അമ്മമാർക്കും സ്ത്രീ സുരക്ഷയ്ക്കുമായി അവാർഡ് സമർപ്പിക്കുന്നതായി അവാർഡ് സ്വീകരിച്ചശേഷം സോമാഭായി പറഞ്ഞു. സഹോദരന്റെ മണ്ഡലമായ വാരാണസിയിൽ കഴിഞ്ഞവർഷം വന്നു കണ്ടതിനേക്കാൾ ഒട്ടേറെ വികസനങ്ങൾ നടന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.