ഛത്തീസ്ഗഡിൽ 40 നക്സലുകൾ കീഴടങ്ങി
Sunday, May 29, 2016 11:56 AM IST
റായ്പൂർ: മാവോയിസ്റ്റ് അധീനമേഖലയായ ബസ്തറിൽ സ്ത്രീകളുൾപ്പെടെ 40 നക്സലുകൾ കീഴടങ്ങി. കീഴടങ്ങിയ നക്സലുകൾക്ക് ജില്ലാ കളക്ടർ 10,000 രൂപ സഹായമായി പ്രഖ്യാപിച്ചു. ബസ്തർ ജില്ലാ ആസ്‌ഥാനമായ ജഗദൽപൂരിലാണു നക്സലുകൾ ആയുധംവച്ചു കീഴടങ്ങിയ ത്. ഒമ്പതു സ്ത്രീകൾ ഉൾപ്പെട്ട സംഘത്തിൽ കിഴക്കൻ ബസ്തറിലുള്ള സുബ്ലി കശ്യപിന്റെ തലയ്ക്ക് സർക്കാർ എട്ടു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നതാണ്. 2013 നിയമസഭാ തെരഞ്ഞെടുപ്പിൽ ബാലറ്റുകളും പോലീസിന്റെ വെടിക്കോപ്പുകളും മോഷ്‌ടിച്ച കേസിലെ പ്രതികളാണു കീഴടങ്ങിയ നക്സലുകളിലേറെയും.


അതേസമയം, മാവോയിസ്റ്റ് ക്യാമ്പുകളിൽവച്ച് കമാൻഡർമാർ നിരവധി തവണ മാനഭംഗത്തിനിരയാക്കിയിട്ടുണ്ടെന്ന് കീഴടങ്ങിയ നക്സൽ യുവതികളിൽ രണ്ടുപേർ പോലീസിനോടു വെളിപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.