കാഷ്മീരിൽ ആയുധശേഖരം പിടികൂടി
Sunday, May 29, 2016 11:56 AM IST
ജമ്മു: രജൗരി ജില്ലയിലെ ഖൻഗർ വനത്തിലെ ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയ സൈനികർ വൻ ആയുധശേഖരം പിടിച്ചെടുത്തതായി പ്രതിരോധ വക്‌താവ് കേണൽ എസ്.ഡി. ഗോസ്വാമി പറഞ്ഞു.

എകെ–56 റൈഫിൾ, രണ്ടു കൈത്തോക്കുകൾ, അണ്ടർബാരൽ റോക്കറ്റ് ലോഞ്ചർ, 7.62 ബാരൽ തോക്കുകൾ, റോക്കറ്റ് ഗ്രനേഡ് തിരകൾ, ആന്റി ടാങ്ക് റൈഫിൾ ഗ്രനേഡുകൾ, രണ്ട് ചൈനീസ് നിർമിത ഹാൻഡ് ഗ്രനേഡുകൾ, അഞ്ഞൂറോളം തിരകൾ എന്നിവയാണു പിടികൂടിയത്. കാഷ്മീരിൽ ശക്‌തമായ ആക്രമണം നടത്താനാണു ഭീകരർ പദ്ധതിയിട്ടിരുന്നതെന്നു ഗോസ്വാമി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.