ട്രെയിനിൽ സ്ത്രീകളുടെ സുരക്ഷയ്ക്കു പാനിക് ബട്ടൺ
Sunday, May 29, 2016 11:56 AM IST
മുംബൈ: ട്രെയിൻ യാത്രക്കാരായ സ്ത്രീകളുടെ സുരക്ഷയ്ക്ക് ലേഡീസ് ഒൺലി കംപാർട്ട്മെന്റുകളിൽ പാനി ക് ബട്ടൺ എത്തി. സെൻട്രൽ റെയിൽവേയാണ് ഈ സംവിധാനം ഒരുക്കിയത്. ആക്രമണം ഉണ്ടായാൽ, ചുവപ്പു നിറത്തിലുള്ള ഈ ബട്ടണിൽ അമർത്തിയാൽ അപായസൂചന നല്കുന്ന ശബ്ദ സന്ദേശം റെയിൽവേ ജീവനക്കാരിലും പോലീസിലുമെത്തും. പാസഞ്ചർ ട്രെയിനുകളുടെ നാലു വനിതാ കോച്ചുകളിലാണ് പരീക്ഷണാടിസ്‌ഥാനത്തിൽ റെഡ് ബട്ടൺ ഘടിപ്പിച്ചിരിക്കുന്നത്. നിലവിൽ ഹെൽപ്ലൈൻ നമ്പരുകളിൽ വിളിച്ചോ എസ്എംഎസ് അയച്ചോ മാത്രമേ സ്ത്രീകൾക്കു പോലീസുമായി ബന്ധപ്പെടാനാവൂ. എന്നാൽ, അപായച്ചങ്ങലയുടെ സമീപത്തുള്ള ഈ ബട്ടണിൽ അമർത്തിയാൽ സമീപ കോച്ചുകളിലെ യാത്രക്കാർക്കും ശബ്ദ സന്ദേശം കേൾക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.