ഗാനരചയിതാവ് കാളിദാസൻ അന്തരിച്ചു
Monday, May 30, 2016 12:33 PM IST
ചെന്നൈ: പ്രശസ്ത ഗാനരചയിതാവ് കാളിദാസൻ അന്തരിച്ചു. രജനീകാന്ത് ചിത്രമായ അരുണാചലം, ഉൾപ്പെടെ നിരവധി ചിത്രങ്ങളുടെ ഗാനരചന നിർവഹിച്ചത് കാളിദാസനാണ്. അരുണാചലത്തിലെ തലൈമകനെ കലങ്കാതെ എന്നു തുടങ്ങുന്ന ഗാനം വളരെ ശ്രദ്ധിക്കപ്പെട്ടു. 1990കളിലാണ് അദ്ദേഹം ചലച്ചിത്ര ഗാനരംഗത്തേക്കു കടന്നുവന്നത്. ദീർഘകാലമായി രോഗബാധിതനായിരുന്നു. അവസാന നാളുകളിൽ ചികിത്സിക്കാൻ പോലും പണമില്ലാതെ വലയുകയായിരുന്നു അദ്ദേഹം. പൊരൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് മരുന്ന് വിഫലമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.