സ്മാർട് സിറ്റി: വെങ്കയ്യ നായിഡു പങ്കെടുക്കും
സ്മാർട് സിറ്റി: വെങ്കയ്യ നായിഡു പങ്കെടുക്കും
Monday, May 30, 2016 12:33 PM IST
ന്യൂഡൽഹി: ഇന്ത്യയുടെ സ്മാർട് സിറ്റി ദൗത്യം സംബന്ധിച്ചു ജർമനിയിലെ ബർലിനിൽ ഇന്നാരംഭിക്കുന്ന മൂന്നു ദിവസത്തെ സമ്മേളനത്തിൽ കേന്ദ്ര നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു പങ്കെടുക്കും. കൊച്ചി, ഒഡീഷയിലെ ഭുവനേശ്വർ, തമിഴ്നാട്ടിലെ കോയമ്പത്തൂർ എന്നീ നഗരങ്ങളെ ജർമൻ സഹകരണത്തോടെ സ്മാർട്ട് സിറ്റികളാക്കി വികസിപ്പിക്കുന്നതു സംബന്ധിച്ചു ജർമനിയിലെ നഗരവികസന മന്ത്രിയുമായും മുതിർന്ന ഉദ്യോഗസ്‌ഥരുമായും മന്ത്രി ചർച്ച നടത്തും. കൂടുതൽ സ്മാർട്ട് സിറ്റികളുടെ വികസനത്തിനുൾപ്പെടെ നഗരവികസന മേഖലയിൽ ജർമൻ സഹകരണതിനുള്ള മാർഗങ്ങൾ ചർച്ചയിൽ ഉൾപ്പെടും. സമ്മേളനത്തോടനുബന്ധിച്ചു നഗര ഊർജം, നഗരഭരണം, നഗരങ്ങളിലെ ജലവിതരണ–മാലിന്യ നിർമാർജന മാർഗങ്ങൾ തുടങ്ങിയവ സംബന്ധിച്ചു പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.