ആഫ്രിക്കക്കാരുടെ സുരക്ഷ അനിവാര്യം: രാഷ്ട്രപതി
ആഫ്രിക്കക്കാരുടെ സുരക്ഷ അനിവാര്യം: രാഷ്ട്രപതി
Monday, May 30, 2016 12:33 PM IST
ന്യൂഡൽഹി: ഇന്ത്യയുടെ അതിഥികളായ ആഫ്രിക്കൻ പൗരന്മാർ ആക്രമിക്കപ്പെടുന്നത് നൂറ്റാണ്ടുകളായി നമ്മുടെ രാജ്യം കാത്തുസൂക്ഷിക്കുന്ന സംസ്കാരത്തിന് വിരുദ്ധമാണെന്ന് രാഷ്ട്രപതി പ്രണാബ് മുഖർജി.

ആഫ്രിക്കൻ രാജ്യങ്ങളിലെ ജനങ്ങളുമായി ഇന്ത്യക്കുള്ള ദൃഢമായ ബന്ധത്തെയും സൗഹൃദത്തെയും എക്കാലവും അവർക്ക് ആതിഥ്യം നൽകാനുള്ള താത്പര്യത്തെയും ദുർബലമാക്കുന്നതാണ് ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങളെന്ന് അദ്ദേഹം പറഞ്ഞു.


ഇന്ത്യയിൽ വിദ്യാഭ്യാസത്തിനായി എത്തിയിരിക്കുന്ന ആഫ്രിക്കൻ പൗരന്മാർ ഭയക്കേണ്ടതില്ലെന്നും അവരുടെ സുരക്ഷ ഉറപ്പായിരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. വ്യാപാര, വ്യവസായ രംഗങ്ങളിൽ ഇന്ത്യൻ നിക്ഷേപവും ഗണ്യമാണെന്ന് രാഷ്്ട്രപതി ചൂണ്ടിക്കാട്ടി. ഈ സൗഹൃദം നിലനിർത്താൻ ആവശ്യമായതെല്ലാം ഇന്ത്യ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.