രാജ്യസഭാ തെരഞ്ഞെടുപ്പ്; പ്രമുഖർ പത്രിക സമർപ്പിച്ചു
Monday, May 30, 2016 12:42 PM IST
ന്യൂഡൽഹി: രാജ്യസഭയിലെ ഒഴിവുള്ള സീറ്റുകളിലേക്കു ജൂൺ 11ന് നടക്കുന്ന തെരഞ്ഞെടുപ്പിലെ നാമനിർദേശ പത്രിക സമർപ്പണം ഇന്ന് അവസാനിക്കും. കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, ബീരേന്ദർ സിംഗ്, മുക്‌താർ അബ്ബാസ് നഖ്വി, കോൺഗ്രസ് നേതാവ് അംബിക സോണി, ജെഡിയു നേതാവ് ശരദ് യാദവ്, പ്രമുഖ അഭിഭാഷകൻ രാം ജത്മലാനി, ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മകൾ മിസ ഭാരതി എന്നിവർ ഇന്നലെ പത്രിക സമർപ്പിച്ചു.

കേന്ദ്ര നഗരവികസന–പാർലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ഓം പ്രകാശ് മാഥൂർ, ജെഡിയു നേതാവ് ശരദ് യാദവ്, കേന്ദ്ര ഗ്രാമവികസന മന്ത്രി ബീരേന്ദർ സിംഗ് എന്നിവരും പത്രിക നൽകി. കോൺഗ്രസ് ജനറൾ സെക്രട്ടറി അംബിക സോണി , റെയിൽവേ മന്ത്രി സുരേഷ് പ്രഭു , ആന്ധ്രപ്രദേശിൽനിന്നും കോൺഗ്രസ് നേതാവ് കപിൽ സിബിൽ, ഉത്തർപ്രദേശിൽനിന്നും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ, പാർലമെന്റിറി കാര്യ സഹമന്ത്രി മുക്‌താർ അബ്ബാസ് നഖ്വി എന്നിവരും പത്രിക സമർപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.