ആർട്ട് ഓഫ് ലിവിംഗിനെതിരേ ഹരിത ട്രൈബ്യൂണൽ
ആർട്ട് ഓഫ് ലിവിംഗിനെതിരേ ഹരിത ട്രൈബ്യൂണൽ
Tuesday, May 31, 2016 12:04 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോക സാംസ്കാരിക സമ്മേളനത്തിനു വേദിയൊരുക്കാൻ യമുനാ തീരത്തു പരിസ്‌ഥിതി നാശമുണ്ടാക്കിയതിൽ പിഴയൊടുക്കാത്തതിനു ശ്രീ ശ്രീ രവിശങ്കറിന്റെ ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷനെതിരേ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമർശനം. സംഘാടകർ പിഴയൊടുക്കിയേ മതിയാകൂയെന്നു വ്യക്‌തമാക്കിയ ട്രൈബ്യൂണൽ, പിഴസംഖ്യ പുതുക്കി നിശ്ചയ്ക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയതിനെയും വിമർശിച്ചു.

ഒരാഴ്ചയ്ക്കുള്ളിൽ പിഴയൊടുക്കണമെന്നു കർശനനിർദേശം നൽകിയ ജസ്റ്റീസ് സ്വതന്തർ കുമാർ അധ്യക്ഷനായ ബെഞ്ച്, പുതിയ അപേക്ഷകൾ നൽകിയതു പിഴ യൊടുക്കാതിരിക്കാനാണെന്നു വിലയിരുത്തി 5000 രൂപ അധിക പിഴ ഈടാക്കാനും ഉത്തരവിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.