മോദിയുടെ ഭീഷണിക്കു മുന്നിൽ മുട്ടുമടക്കില്ല: കേജരിവാൾ
മോദിയുടെ ഭീഷണിക്കു മുന്നിൽ മുട്ടുമടക്കില്ല: കേജരിവാൾ
Tuesday, June 21, 2016 12:43 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭീഷണിക്കു മുന്നിൽ മുട്ടുമടക്കില്ലെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. കുടിവെള്ള സംഭരണികൾ വാങ്ങിയതിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഡൽഹി സർക്കാരിനെതിരേ ആന്റി കറപ്ഷൻ ബ്യൂറോ കേസെടുത്തതാണ് കേജരിവാളിന്റെ പ്രകോപനത്തിനു കാരണം.

മോദിയുടെ ഭീഷണിക്കു മുന്നിൽ മുട്ടുമടക്കില്ല. ഈ ദിവസം വരെ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കോ രാഹുലിനോ, റോബർട്ട് വധേരയ്ക്കോ എതിരേ കേസെടുക്കാൻ മോദി തയാറായില്ല. എന്നാൽ, സിബിഐ തന്റെ ഓഫീസിൽ റെയ്ഡുവരെ നടത്തി. റെയ്ഡിൽ ഒന്നും കണ്ടെത്തിയതുമില്ല. തന്നെ ലക്ഷ്യമിടുന്നതോടെ പോരാട്ടം മോദിയും തമ്മിലായിരിക്കുകയാണെന്നും കേജരിവാൾ പറഞ്ഞു. വാട്ടർ ടാങ്കർ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അഴിമതിവിരുദ്ധവിഭാഗം ഡൽഹിയിലെ മുൻ സർക്കാരിനും ഇപ്പോഴത്തെ സർക്കാരിനുമേതിരെ തിങ്കളാഴ്ചയാണ് കേസെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.