ലഷ്കർ ഭീകരൻ പിടിയിൽ
Tuesday, June 21, 2016 12:43 PM IST
ശ്രീനഗർ: ഭീകരസംഘടനയായ ലഷ്കർ ഇ തോയിബയുടെ മുതിർന്ന നേതാവും പാക് പൗരനുമായ അബു ഉകാഷ എന്ന ഹൻസുള്ളയെ സുരക്ഷാ ഉദ്യോഗസ്‌ഥർ ഏറ്റമുട്ടലിനൊടുവിൽ പിടികൂടി. വടക്കൻ കാഷ്മീരിലെ കുപ്വാര ജില്ലയിൽ സോംഗമിൽ ഒളിവിൽ കഴിയുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്ന് എത്തിയ സൈനികർക്കു നേരേ ഉകാഷ ഉൾപ്പെടുന്ന സംഘം നിറയൊഴിക്കുകയായിരുന്നു. ഉകാഷ പിടിയിലായെങ്കിലും മറ്റുള്ളവർ വനത്തിലേക്ക് ഓടിയൊളിച്ചു. ഇവർക്കായി തെരച്ചിൽ നടത്തിവരി കയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.