യോഗ ജീവിതത്തിന്റെ ഭാഗമാകണം: പ്രധാനമന്ത്രി
യോഗ ജീവിതത്തിന്റെ ഭാഗമാകണം: പ്രധാനമന്ത്രി
Tuesday, June 21, 2016 12:52 PM IST
ചണ്ഡിഗഡ്/ന്യൂഡൽഹി: ചണ്ഡിഗഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്കിയ രണ്ടാം അന്താരാഷ്ട്ര യോഗാ ദിനാചാരണത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷങ്ങൾ ഭാഗഭാക്കായി. വെള്ള ടീഷർട്ടും പാന്റ്സും കഴുത്തിൽ സ്കാർഫും അണിഞ്ഞെത്തിയ പ്രധാനമന്ത്രി ചണ്ഡിഗഡിലെ യോഗദിനാചരണത്തിനു നേതൃത്വം നല്കി.

സ്ത്രീകളും കുട്ടികളും സുരക്ഷാ സൈനികരുമുൾപ്പെടെ 30,000 പേർ ക്യാപിറ്റോൾ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. മൊബൈൽ ഫോൺപോലെ യോഗയും ജീവിതത്തിന്റെ ഭാഗമാകണമെന്നും മുതൽമുടക്കില്ലാതെ ആരോഗ്യത്തോടെ ജീവിക്കാൻ യോഗ ചെയ്യുന്നതിലൂടെ സാധിക്കുമെന്നും മോദി പറഞ്ഞു. ആയിരം പേർ പങ്കെടുത്ത രാഷ്ട്രപതി ഭവനിലെ യോഗദിന ചടങ്ങ് രാഷ്ട്രപതി പ്രണാബ് മുഖർജി ഉദ്ഘാടനം ചെയ്തു.


ബിഹാറിൽ സംസ്‌ഥാന സർക്കാരിന്റെ നേതൃത്വത്തിൽ യോഗദിനചരണ പരിപാടികളൊന്നും സംഘടിപ്പിച്ചില്ലെങ്കിലും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിൽ ആയിരങ്ങൾ പങ്കെടുത്ത യോഗാഭ്യസനം നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.