നാഷണലിസ്റ്റ് കേരള കോൺഗ്രസ് നേതാക്കൾ സുഷമ സ്വരാജിനെ സന്ദർശിച്ചു
Wednesday, June 22, 2016 1:09 PM IST
ന്യൂഡൽഹി: യെമനിൽ ഭീകരർ തട്ടിക്കൊണ്ടു പോയ മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കേന്ദ്ര സർക്കാർ കൂടുതൽ ജാഗ്രതയോടെ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നാഷണലിസ്റ്റ് കേരള കോൺഗ്രസ് നേതാക്കൾ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട് ആവശ്യപ്പെട്ടു. ഇന്നലെ മന്ത്രിയെ നേരിൽ കണ്ട നാഷണലിസ്റ്റ് കോൺഗ്രസ് നേതാക്കളായ കുരവിള മാത്യൂസ്, എം.എൻ ഗിരി, ബെന്നിപ്പെരുമ്പിള്ളി തുടങ്ങിയവർ വൈദികന്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കു നിവേദനവും നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.