പാർലമെന്റ് വർഷകാല സമ്മേളനം 18നു തുടങ്ങും
പാർലമെന്റ് വർഷകാല സമ്മേളനം 18നു തുടങ്ങും
Wednesday, June 22, 2016 1:09 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 18ന് ആരംഭിക്കും. ഓഗസ്റ്റ് 13ന് അവസാനിക്കുമെന്നാണു പ്രാഥമിക വിവരം. വർഷകാല സമ്മേളനത്തിന്റെ വിശദമായ ഷെഡ്യൂൾ തയാറാക്കുന്നതിന് 29നു കാബിനറ്റിന്റെ പാർലമെന്ററികാര്യ സമിതി യോഗം ചേരും. രാജ്യസഭയിൽ അംഗബലം കൂടിയതും ചില പ്രതിപക്ഷകക്ഷികളുടെ സഹകരണം ഉറപ്പായതുമൂലം ഈ സമ്മേളനത്തിൽ ചരക്കു സേവന നികുതി ബിൽ പാസാക്കാനാകുമെന്ന പ്രതീക്ഷയിലാണു സർക്കാർ. തമിഴ്നാട് ചില ഭേദഗതികൾ ആവശ്യപ്പെടുന്നതൊഴിച്ചാൽ മറ്റെല്ലാ സംസ്‌ഥാനങ്ങളും തന്നെ ജിഎസ്ടിയെ അനുകൂലിക്കുന്നുവെന്നാണ് ധനമന്ത്രി ജയ്റ്റ്ലി പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.