നുഴഞ്ഞുകയറാൻ ശ്രമിച്ച 300 ബംഗ്ലാദേശികളെ ബിഎസ്എഫ് തിരിച്ചയച്ചു
Sunday, June 26, 2016 11:54 AM IST
അഗർത്തല: ത്രിപുര ഖോയി ജില്ലയിലെ ചംപാഹറിലൂടെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ച 300 ബംഗ്ലാദേശ് സ്വദേശികളെ ബിഎസ്എഫ് പിടികൂടി തിരിച്ചയച്ചു.

ഇവർ ആദിവാസികളാണെന്നും ബംഗ്ലാദേശിലെ വനംവകുപ്പ് ഉദ്യോഗസ്‌ഥർ ഇവരെ ഒഴിപ്പിച്ചതാണെന്നും എസ്പി ഉത്തം ബോവ്മിക് പറഞ്ഞു. മുള്ളുവേലിയിലൂടെ ഇവർക്ക് ഉള്ളിൽപ്രവേശിക്കാനായിരുന്നില്ല. രാത്രിവൈകി അതിർത്തിയിൽ കഴിഞ്ഞ ഇവർക്കു ഭക്ഷണവും വെള്ളവും നല്കിയശേഷമാണു ബിഎസ്എഫ് തിരിച്ചയച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.