എൻഎസ്ജി അംഗരാഷ്ട്രങ്ങളുടെ യോഗം വീണ്ടും
Sunday, June 26, 2016 12:01 PM IST
ന്യൂഡൽഹി: ആണവനിർവ്യാപനകരാറിൽ ഒപ്പുവയ്ക്കാത്ത രാജ്യങ്ങളുടെ അംഗത്വത്തെക്കുറിച്ചു ചർച്ച ചെയ്യാൻ ആണവദാതാക്കളുടെ സംഘം ഈ വർഷം അവസാനം ഒരിക്കൽകൂടി യോഗം ചേരും. ഇന്ത്യയുടെ താത്പര്യം സംരക്ഷിച്ചുകൊണ്ട് ഉഭയകക്ഷി ബന്ധങ്ങൾ മുന്നോട്ടുപോകണമെന്ന അഭിപ്രായത്തെത്തുടർന്നാണ് 48 അംഗ എൻഎസ്ജി രാഷ്ട്രങ്ങൾ ഒരിക്കൽകൂടി യോഗം ചേരുന്നത്.

അതേസമയം, ഇന്ത്യയുടെ എൻഎസ്ജി അംഗത്വം അട്ടിമറിച്ച ചൈനയ്ക്കുള്ള മറുപടിയാണിതെന്നു വിദേശകാര്യവക്‌താവ് വികാസ് സ്വരൂപ് പറഞ്ഞു. ആണവ നിർവ്യാപന കരാറിൽ(എൻപിടി) ഒപ്പുവച്ചിട്ടില്ലെന്ന കാരണത്താലാണ് ഇന്ത്യക്ക് അംഗത്വം നിഷേധിക്കപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.