ഉദ്യോഗസ്‌ഥയുടെ വധം: അന്വേഷണം ചെന്നൈ പോലീസ് ഏറ്റെടുത്തു
ഉദ്യോഗസ്‌ഥയുടെ വധം: അന്വേഷണം ചെന്നൈ പോലീസ് ഏറ്റെടുത്തു
Monday, June 27, 2016 12:42 PM IST
ചെന്നൈ: നുങ്കംപാക്കം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിന്ന ഇൻഫോസിസ് ജീവനക്കാരിയായ സ്വാതിയെ കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 6.30നു വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം റെയിൽവേ പോലീസിന്റെ പക്കൽനിന്നു ചെന്നൈ സിറ്റി പോലീസ് ഏറ്റെടുത്തു. കേസ് അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാത്തതിനെത്തുടർന്നു മദ്രാസ് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയതോടെയാണിത്. പിതാവ് റെയിൽവേസ്റ്റേഷനിൽ എത്തിച്ചശേഷം തിരിച്ചുപോയ ഉടനെയാണ് അക്രമി യുവതിയുടെ അടുത്തെത്തിയത്. അല്പനേരം സംസാരിച്ചശേഷം മൂർച്ചയുള്ള ആയുധമെടുത്ത് വെട്ടുകയായിരുന്നുവത്രെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.